വാഴക്കുളം: അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന സദസ് സംഘടിപ്പിച്ചു.കവി സുകുമാർ അരിക്കുഴയുടെ കവിതാ സമാഹാരങ്ങളായ കുത്തുവാക്കുകളുടെ കൊത്തുപണി, സ്വർണ്ണപ്പനി എന്നീ കവിതാ സമാഹാരങ്ങളുടെ ആസ്വാദനമാണ് ലൈബ്രറി ഹാളിൽ നടന്നത്. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. പാല സെന്റ് തോമസ് കോളേജ് സംസ്‌കൃത വിഭാഗം മുൻ മേധാവി ഡോ.സി.ടി,ഫ്രാൻസിസ് പുസ്തകാസ്വാദനം നടത്തി.മലയാള കവിതാരംഗത്ത് ശ്രദ്ധേയനായ സുകുമാർ അരിക്കുഴയുടെ കവിതകളിൽ നിറഞ്ഞ് നിൽക്കുന്നത് സാമൂഹ്യ വിമർശനവും ആക്ഷേപഹാസ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈകുണ്ഠദാസ്, അഞ്ജന സാബു, പാപ്പിക്കുട്ടിയമ്മ ഉദയ വൈ.എം.എ ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ, കെ.ആർ സോമരാജൻ എന്നിവർ പ്രസംഗിച്ചു.