ചെറുതോണി: എസ് എൻ ഡി പി യോഗം 1335ാം നമ്പർ വാഴത്തോപ്പ് ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി രാജൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡംഗം സി പി ഉണ്ണി ,യൂണിയൻ കൗൺസിലർമാരായ ജോബി കണിയാംകുടി, മനേഷ് കുടിക്കയത്ത്, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം ജോമോൻ കണിയാംകുടി എന്നിവർ പ്രസംഗിച്ചു. യാഖായോഗം സെക്രട്ടറി പി കെ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഷാജി തെക്കിലഞ്ഞിയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശിവൻ ചക്കരവേലിൽ നന്ദിയും പറഞ്ഞു. ഭരണസമിതി തെരഞ്ഞെടുപ്പിൽ ടി എൻ ഷാജി തെക്കിലഞ്ഞിയിൽ( പ്രസിഡന്റ്), പി കെ പ്രകാശ് പാമ്പ്രയിൽ(വൈ. പ്രസിഡന്റ്) , പി കെ രാജേഷ് പുത്തൻപുരയ്ക്കൽ(സെക്രട്ടറി), കെ എസ് ജോബി കണിയാംകുടിയിൽ(യൂണിയൻ കമ്മറ്റി), സി എസ് ശിവൻ ചക്കരവേലിൽ, പി എം ബിജു പടിഞ്ഞാറേക്കരയിൽ, സുരേന്ദ്രൻ പാറയിൽ, അനിൽകുമാർ അനിൽ നിവാസ്, ഷൈനി ഷാജി ഈറ്റയ്ക്കൽ, വിജയ സജീവ് പീടികപ്പറമ്പിൽ, രമണി രാജൻ, നെല്ലിക്കുന്നേൽ(മാനേജിംഗ് കമ്മറ്റി അംഗങ്ങൾ) , എൻ കെ രാജപ്പൻ നെല്ലിക്കുന്നേൽ, മണിയമ്മ ഗോപി ഈട്ടിച്ചുവട്ടിൽ, സിന്ധു സജി നെല്ലിക്കുന്നേൽ( പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.