prakadanam
യൂത്ത്ഫ്രണ്ട് എം പ്രവർത്തകർ റീത്തുമായി നടത്തിയ പ്രകടനം

തൊടുപുഴ:നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്യാത്ത കെഎസ്ആർടിസി ബസ്റ്റാൻഡ് എത്രയും വേഗം പ്രവർത്തന സജ്ജമാക്കി മാറ്റാൻ കെഎസ്ആർടിസി അധികൃതരും സ്ഥലം എംഎൽഎയും മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ സ്റ്റാൻഡിലേക്ക് പ്രതിഷേധമാർച്ച് നടത്തി തുടർന്ന് റീത്ത് സമർപ്പിച്ചു. തൊടുപുഴയിലെ കെഎസ്ആർടിസി യാത്രക്കാർ അനുഭവിക്കുന്ന നരകയാതനകൾക്ക് അറുതി വരുത്തുവാൻ സ്ഥലം എംഎൽഎ മന്നോട്ടുവരണം. എത്രയും വേഗം കെഎസ്ആർടിസി ബസ്റ്റാൻഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് താൽക്കാലിക സ്റ്റാൻഡിലെ ദുരിതസമാനമായ സാഹചര്യം ഒഴിവാക്കി യാത്രക്കാരെയും ജീവനക്കാരെയും ദ്രോഹിക്കുന്ന നടപടി ഒഴിവാക്കാൻ അധികാരികൾ തയ്യാറാവണം. പ്രതിഷേധമാർച്ചിന് ശേഷം പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി ഡി ടി ഒ യ്ക്ക് നിവേദനവും നൽകി.കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജൂണിഷ് കള്ളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് , ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു . ജെഫിൻ കൊടവേലി മുഖ്യപ്രഭാഷണം നടത്തി, ജോമി കുന്നപ്പള്ളി, ആന്റോ ഓലിക്കരോട്ട്, റിജോ ഇടമനപറമ്പിൽ , ലാൽ കൊടവേലി, വിജയ് ചേലാകണ്ടത്തിൽ, ജോസുകുട്ടി വിലങ്ങുപാറയിൽ , ഗിരീഷ് അമ്പല തുരത്തേൽ,തോമസ് കുളങ്ങരക്കുടിയിൽ , ജിമിറ്റി ജോർജ് എന്നിവർ നേതൃത്വം നൽകി.