വെള്ളത്തൂവൽ : സെൻട്രൽ റോഡു് ഫണ്ട് വിനിയോഗിച്ച് പണി നടന്നു വരുന്ന കല്ലാർകുട്ടി വെള്ളത്തൂവൽ, ആനച്ചാൽ വെള്ളത്തൂവൽ ,മുതുവാൻകുടി മേരിലാന്റ് വഴി ആനച്ചാൽ എന്നീ റോഡുകളുടെ പണികൾ ഇഴ
ഞ്ഞു നീങ്ങുന്നതിനാൽ യാത്രാ വാഹന ങ്ങളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി.. ആദ്യഘട്ടത്തിൽ വളരെ സജ്ജീവമായി നടന്നു വന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ മന്ദഗതിയിലാണ് കിലോമീറ്ററുകൾ ദൂരംകൂണ്ടും കുഴിയും കുളവുമായി കിടക്കുന്ന റോഡിന് വീതിയും ഇല്ല നിർമ്മാണ ജോലികൾക്കായി മാസങ്ങൾക്കു മുമ്പ് റോഡരിൽ കുന്നു കൂട്ടി ഇട്ടിരിക്കുന്ന മിറ്റലുകൾ റോഡിൽ നിരന്ന്കിടക്കുന്നതാണ്അപകടങ്ങൾ ഏറാൻ കാരണമാകുന്നത്