കട്ടപ്പന: ഇതര സംസ്ഥാന തൊഴിലാളികൾക്കായി കട്ടപ്പന നഗരത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. കട്ടപ്പന പവർ ഇൻ ജീസസ് പള്ളിയുടെയും കരിസ്മാറ്റിക് ഫെലോഷിപ്പ് ഇന്ത്യയുടെയും ബ്ലെസ്ഡ് പീപ്പിൾ മിനിസ്ട്രിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്രിസ്മസ് പാപ്പാ വേഷധാരികളായ ഇതര സംസ്ഥാന തൊഴിലാളികൾ കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തിയും യാത്രക്കാർക്കും ആശംസകൾ നേർന്നു. ഹിന്ദി, ബംഗാളി, നേപ്പാളി, ആസാമീസ്, ഒഡിയ, സന്താളി, സാദ്രി, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കരോൾ ഗാനങ്ങൾ ആലപിച്ചു.
റോഷി അഗസ്റ്റിൻ എംഎൽഎ ആഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് എബ്രഹാം, വി.ആർ. സജി, ഫാ. ജെയിംസ് പി.മാമൻ, ഫാ. മനോജ് ചക്കോ, ഫാ. ജെറി ജേക്കബ്, ബ്രദർ വിൻസെന്റ് തോമസ്, ബ്രദർ കെ.വി. ജോസഫ്, പാസ്റ്റർ പി.എസ്. ബിനോയി, പാസ്റ്റർ പി.സി. മാത്യു എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ ബെന്നി മാത്യു, ബ്രദർ റൂതിഷ്, മുർമു, ബ്രദർ സുദീപ് ബുഷ് എന്നിവർ വിവിധ ഭാഷകളിൽ ക്രിസ്മസ് സന്ദേശം നൽകി.