കഞ്ഞിക്കുഴി: ശിവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 22 ന് തുടക്കമാകും. 27 ന് സമാപിക്കും. പറവൂർ രാകേഷ് തന്ത്രികൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 22 ന് വെളുപ്പിന് 5 ന് പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ ഉഷപൂജ,​ മഹാഗണപതി ഹോമം,​ പഞ്ചവിംശതി,​ കലശാഭിഷേകം,​ വിശേഷാൽ പൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ തുടർന്ന് പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്,​ 8.30 ന് കഥാപ്രസംഗം 23 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ കരോക്കെ ഗാനമേള,​ 24 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ഭജന,​ പൂമൂടൽ,​ 25 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ഹിജുംബൻ പൂജ,​ കാവടി വിളക്ക്,​ അത്താഴപൂജ,​ 7.30 ന് നൃത്തസന്ധ്യ,​ 26 ന് പതിവ് പൂജകൾ,​ പൂരമഹോത്സവം,​ വൈകിട്ട് 3 ന് പകൽപ്പൂര ഘോഷയാത്ര,​ വൈകിട്ട് 6 ന് ദീപാരാധന,​ ശ്രീഭൂതബലി,​ പള്ളിവേട്ട,​ 7.30 ന് സാമൂഹ്യ നാടകം,​ ആറാട്ട് ദിനമായ 27 ന് രാവിലെ പള്ളിയുണർത്തൽ,​ വിശേഷാൽ പൂജകൾ,​ 12.30 ന് ആറാട്ട് സദ്യ,​ വൈകിട്ട് 5 ന് ആറാട്ട് പുറപ്പാട്,​ 7.30 ന് കൊച്ചിൻ മ്യൂസിക് ഡ്രീംസ് അവതരിപ്പിക്കുന്ന മെഗാഷോ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.