തൊടുപുഴ: വഴിത്തല- കുണിഞ്ഞി റോഡിൽ വള്ളിക്കെട്ട് ജംഗ്ഷൻ മുതൽ ശാന്തിഗിരി കോളേജ് വരെയുള്ള ഭാഗത്ത് റോഡ് റീടാറിംഗ് നടക്കുന്നതിനാൽ ഇന്ന് മുതൽ 31 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. കുണിഞ്ഞി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വഴിത്തല കൂടി കണ്ണാടികണ്ടം വഴി പോകണം. പുറപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ശാന്തിഗിരി കോളേജിന്റെ മുന്നിൽ നിന്ന് തിരിഞ്ഞ് കണ്ണാടികണ്ടം വഴി വഴിത്തല കൂടി പോകണം.