അടിമാലി: വനിത ശിശു വികസന വകുപ്പിന് കീഴിൽ അടിമാലി ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിൽ പ്രവർത്തിക്കുന്ന 110 അംഗനവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 27 ഉച്ചകഴിഞ്ഞ് മൂന്നുമണി. കൂടുതൽ വിവരങ്ങൾക്കും ടെണ്ടർ ഫോമുകൾക്കും അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04864 223956.
ദേവികുളം :ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 95 അങ്കണവാടികളിലേക്ക് 2019 20 സാമ്പത്തികവർഷം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ടെൺറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 23 ഉച്ചക്ക് 1 മണി. അന്നേ ദിവസം രണ്ടിന് ടെൻഡർ തുറക്കും.