തൊടുപുഴ:ഇടുക്കി ജില്ലയിലെ നിർമ്മാണ നിരോധനം പിൻവലിക്കണമെന്നും ജില്ലയ്ക്കുവേണ്ടി ധനമന്ത്രി പ്രഖ്യാപിച്ച 5000കോടിയുടെ ഇടുക്കി പാക്കേജ് അടിയന്തിരമായി നടപ്പാക്കണമെന്നും അനൂപ്‌ജേക്കബ് ആവശ്യപ്പെട്ടു.കേരളത്തിൽ ശബളവും പെൻഷനും മുടങ്ങുന്ന നിലയിലേക്ക് ഈ സാമ്പത്തിക പ്രതിസന്ധി നീങ്ങുകയാണ്. സാമ്പത്തികപ്രതിസന്ധി മൂലം സപ്ലൈകോയിൽ അത്യാവശ്യ സാധനങ്ങൾപോലും ഇല്ലാതായിരിക്കുകയാണ്. കേരളകോൺഗ്രസ്‌(ജേക്കബ് )ജില്ലാ പ്രവർത്തക കൺവെൻഷൻ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അനൂപ്‌ജേക്കബ്.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അധ്യക്ഷത വഹിച്ചു. ചെയർമാൻജോണി നെല്ലൂർ എക്‌സ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പുതുതായി പാർട്ടിയിൽചേർന്നവർക്ക് സംസ്ഥാന ജനറൽ സെക്രട്ടറി രാജൂ പാണാനിക്കൽ മെമ്പർഷിപ്പ് നൽകി. ഷാജി അമ്പാട്ട്, സാബു മുതിരകാലായിൽ,റോയി കൊല്ലംപറമ്പിൽ, അനിൽ പയ്യാനിക്കൽ, സന്തോഷ് കുറിച്ചിയിൽ, സിബിച്ചൻ മനയ്ക്കൽ, ഷാഹുൽ പള്ളത്തുപറമ്പിൽ,ജോൺസൺ അലക്‌സാണ്ടർ,ജോസ് ചിറ്റടിയിൽ, ബാബു കടുംതോട്ട്,ജോസ് പുന്നോലികുന്നേൽ, ബാബു വർഗ്ഗീസ്,ബേബി താന്നിക്കൽ, ബിജു ഐക്കര,ടോമി മൂഴിക്കുഴിയിൽ, ജിൻസ്‌ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.