
ഇടുക്കി: ജില്ലാ ഹെൽത്ത് സർവ്വീസസ് സ്റ്റാഫ് സഹകരണസംഘത്തിന്റെ പ്രസിഡന്റ്ായി സണ്ണി മാത്യുവിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പി.എം. ഫ്രാൻസിസിനെയും തിരഞ്ഞെടുത്തു.
വി.സി കോശി, സഞ്ചയ് കബീർ, എ.ജി. സന്തോഷ്, ബിജു തോമസ്, ജയേസൺ സി.ജോൺ, ഷിജ ആർ, ഷീജ ദിവാകരൻ, പ്രസീദാ പി.പ്രഭാകരൻ, ഷെറീഫാ പി.എസ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. ജില്ലയിലെ ആരോഗ്യവകുപ്പുജീവനക്കാരുടെ സഹകരണസംഘമായ ഹെൽത്ത് സൊസൈറ്റി 1993 ൽ ആരംഭിച്ചതു മുതൽ പ്രസിഡന്റായിരുന്ന കെ.എ. മാത്യു സ്ഥാനമൊഴിഞ്ഞ ഒഴിവിലേയ്ക്കാണ് നിലവിലുള്ള വൈസ് പ്രസിഡന്റ് കൂടിയായ സണ്ണി മാത്യുവിനെ തിരഞ്ഞെടുത്തത്. കട്ടപ്പന സാഗര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സഹകരണസംഘം ജില്ലയിലേതന്നെ മികച്ച എംപ്‌ളോയീസ് സൊസൈറ്റികളിലൊന്നാണ്.