കട്ടപ്പന: ലോക തേയില ദിനത്തിൽ ഏലപ്പാറ കൊച്ചുകരുന്തരുവി പുത്തൻപുരയ്ക്കൽ എം.കെ. കുഞ്ഞുമോന് 'ഗ്രീൻ ടീ' പുരസ്‌കാരം നൽകി ആദരിച്ചു. ചെറുകിട തേയില കർഷക ഫെഡറേഷൻ സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിനാണ് കുഞ്ഞുമോൻ അർഹനായത്. ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പുരസ്‌കാരം നൽകി പൊന്നാടയണിയിച്ച് ആദരിച്ചു. ഫെഡറേഷൻ ഭാരവാഹികളും കർഷകരും പുരസ്‌കാര ജേതാവിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. യോഗത്തിൽ സെബാസ്റ്റ്യൻ ജോർജ്ജ് മരുതൂർ അദ്ധ്യക്ഷത വഹിച്ചു. ആന്റണി മേടയിൽ, പി.പി. മാത്യു, എൻ.ബി. പാപ്പൂട്ടി, ടി.എസ്. ജോസഫ്, ബേബി കിളിയംകുന്നേൽ, സോമൻ വെട്ടുപറമ്പ്, പി.കെ. സുനിൽ എന്നിവർ പ്രസംഗിച്ചു.