കുമളി: സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും നിയമവശങ്ങളെ കുറിച്ചും സഹ്യജ്യോതി കോളേജ് ആഡിറ്റോറിയത്തിൽ ബോധവത്ക്കരണ സെമിനാർ നടത്തി. തേക്കടി റോട്ടറി ക്ലബ്, കേരള സ്റ്റേറ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയൺമെന്റ് എന്നിവരുടെ സഹകരണത്തോടെ മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, കേരള പൊലീസ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു സെമിനാർ. കുമളി സി.ഐ വി.കെ. പ്രകാശ് സെമിനാർ ഉദ്ഘാടനം ചെയ്തു. തേക്കടി റോട്ടറി ക്ലബ് പ്രസിഡന്റ് എംഎം. എൻ. ഷാജി അദ്ധ്യക്ഷത വഹിച്ചു. സഹ്യജ്യോതി കോളേജ് മാനേജർ ഫാ. ഫിലിപ്പ് വട്ടമറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോ. സി. ബിജു, പ്രോഗ്രാം കൺവീനർ ഡോ. മാത്യു തോമസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.