തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ 27 മുതൽ ജനുവരി അഞ്ച് വരെ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന കാർഷികമേളയോടനുബന്ധിച്ച് സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾക്കായി കലാസാഹിത്യ മത്സരങ്ങൾ ജനുവരി ഒന്നിന് ബുധനാഴ്ച നടക്കും.


മത്സര ഇനങ്ങൾ
സ്‌കൂൾ പച്ചക്കറിത്തോട്ടം (തൊടുപുഴ താലൂക്കിലെ എൽ.പി മുതൽ എച്ച്.എസ്.എസ് വരെയുള്ള വിദ്യാലയങ്ങൾ മാത്രം), പ്രീപ്രൈമറി ചിത്രരചന (ക്രയോൺ), എൽ.പി വിഭാഗം- ജലച്ഛായം, പ്രസംഗം, ലളിതഗാനം, കടങ്കഥ, ദേശഭക്തിഗാനം, യു.പി വിഭാഗം- ഉപന്യാസം, പെൻസിൽ ഡ്രോയിംഗ്, കഥാരചന, കവിതാരചന, ദേശഭക്തിഗാനം, എച്ച്.എസ് വിഭാഗം - ഉപന്യാസം, പെൻസിൽ ഡ്രോയിംഗ്, കഥാരചന, കവിതാരചന, പ്രസംഗം, ലളിതഗാനം, ദേശഭക്തിഗാനം
എച്ച്.എസ്.എസ് വിഭാഗം -ഉപന്യാസം, പ്രസംഗം, ലളിതഗാനം, കോളേജ്- ഉപന്യാസം, ലളിതഗാനം, പ്രസംഗം ഇവയിൽ ദേശഭക്തിഗാനം ഏഴ് പേരുടെ ടീം ആയിരിക്കണം. വിജയികൾക്ക് 1000, 750, 500 രൂപ സമ്മാനം, ഗ്രൂപ്പ് ഇനങ്ങൾക്ക് 1500, 1000, 700 രൂപ വീതം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കുന്നവർ ജില്ലയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നവരോ, ഇടുക്കി ജില്ലയിൽ നിന്നുള്ളവരോ ആയിരിക്കണം. കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ വിദ്യാലയങ്ങൾക്കും രക്ഷിതാക്കൾക്കും തൊടുപുഴയിലുള്ള ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ഓഫീസിൽ 20നകം വിദ്യാലയാധികൃതരുടെ സാക്ഷ്യപത്രത്തോടെ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 04862- 224326, 220144, 9446132544 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇ-മെയിൽ: gsctdpa@gmail.com.