തൊടുപുഴ: തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് ചരിത്രവിജയമാക്കി തീർക്കുന്നതിന് സംസ്ഥാന ജീവനക്കാർ രംഗത്തിറങ്ങണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ തൊടുപുഴ വെസ്റ്റ് ഏരിയ പ്രവർത്തകയോഗം ആഹ്വാനം ചെയ്തു. പ്രവർത്തകയോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ.സി. സജീവൻ പ്രസംഗിച്ചു.