കരിമണ്ണൂർ: തൊമ്മൻകുത്ത് ക്ഷീരോത്പാദക സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വിജയിച്ചു. കോൺഗ്രസ് ഏഴ് സീറ്റിലും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് സീറ്റിലും വിജയിച്ചു. ജനറൽ വിഭാഗത്തിൽ നിന്ന് ബാബു പോൾ നെല്ലിക്കൽ, ജോൺ നെടിയപാല, പി.ജെ. ജോണി പാലയ്ക്കാമറ്റത്തിൽ, ജോസഫ് വർക്കി പുത്തൻപുരയിൽ, കൃഷ്ണൻകുട്ടി കെ.കെ കുന്നുംപുറത്ത് എന്നിവരും വനിതാ സംവരണ വിഭാഗത്തിൽ നിന്ന് ആലീസ് ജോൺ മലയാറ്റിൽ, ഷൈനി ജോയി പാറേക്കുടിയിൽ, സിന്ധു ബാലചന്ദ്രൻ വലേപറമ്പിൽ, പട്ടികജാതി സംവരണ സീറ്റിൽ മനോജ് തങ്കപ്പൻ എന്നിവർ വിജയിച്ചു. പ്രസിഡന്റായി കോൺഗ്രസിലെ ബാബു പോൾ നെല്ലിക്കൽ തിരഞ്ഞെടുക്കപ്പെട്ടു.