മറയൂർ: കാപ്പിതോട്ടത്തിൽ ജോലിചെയ്തു കൊണ്ടിരുന്ന തൊഴിലാളി സ്ത്രീക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്ക്. മറയൂർ പള്ളനാട് സ്വദേശി ഡാനിയൽ നാടാരുടെ ഭര്യ കന്നിയമ്മാക്കാണ് പരിക്കേറ്റത്. പള്ളനാട് മംഗളം പാറ സെൽവത്തിന്റെ തോട്ടത്തിൽ കാപ്പികുരു പറിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാട്ടുപോത്ത് തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്തത്. കാട്ടുപത്തിന്റെ ചവിട്ടേറ്റ് തെറിച്ചു വീണ കന്നിയമ്മയെ ആക്രമിക്കുന്നതിനായി കാട്ടുപോത്ത് വീണ്ടും തിരിഞ്ഞപ്പോൾ ഒപ്പം ഉണ്ടായിരൂന്ന ഗോവിന്ദാമ്മയും മറ്റും ചേർന്ന് ശബ്ദം ഉണ്ടാക്കി കാട്ടുപത്തിനെ തുരത്തുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി തോട്ടത്തിനുള്ളിൽ നിന്നും പരിക്കേറ്റ് വീണ കന്നിയമ്മയെ മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
കന്നിയമ്മക്ക് തലയിലും കൈകാലുകളിലും മുറിവിന് തലയിൽ നാല് തുന്നൽ ഇടേണ്ടി വന്നു ചികിത്സ നൽകിയ ശേഷം ഗുരുതരമല്ലാത്തതിനാൽ വിട്ടയച്ചു. പള്ളാനാട് , മഗളംപാറ ഭാഗങ്ങളിൽ കാട്ടുപോത്തുകൾ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവാണ്. തോട്ടങ്ങളിൽ കൃഷിപണികൽ ചെയ്യുന്ന തൊഴിലാളികളും ഭീതിയിലാണ്.