തൊടുപുഴ: പൗരത്വ ബില്ലിനെതിരെയും ഡൽഹി ജാമിഅ മില്ലിയയിലെ സമരത്തിന് നേരെ പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നഅക്രമങ്ങൾക്കെതിരെയും വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ തൊടുപുഴ അൽഅസ്ഹർ കാമ്പസിൽ നിന്നും ലോങ് മാർച്ച് നടന്നു. അൽഅസ്ഹർ ലോ കോളേജ്, ആർട്‌സ് കോളേജ്, പോളിടെക്‌നിക്, എഞ്ചിനീയറിംഗ് കോളേജ്, ആർട്‌സ് കോളേജ്, മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ലോങ് മാർച്ച് നടന്നത്. കാമ്പസിൽ നിന്നും തുടങ്ങി ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് പുതുച്ചിറ ജംഗ്ഷനിൽ പൊലീസ് തടഞ്ഞു.തുടർന്ന് അമിത് ഷായുടെ കോലം വിദ്യാർഥികൾ കത്തിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അമീൻ റിയാസ്, കാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം പി.എം മുഹമ്മദ് റിഫ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, നിസാമുദ്ദീൻ, സുമയ്യ സുൽത്താന, വിഷ്ണു ദേവ് തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.

പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ