chachaji

"ചാച്ചാജി" എന്ന സിനിമയിലൂടെ ഒരു കൊച്ചു മിടുക്കിയെ കൂടി മലയാള സിനിമയ്ക്ക് ലഭിക്കുന്നു.ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്ക് ഉൾക്കൊള്ളാനാകുന്ന ഒരു പാഠപുസ്തകമാണ് ചാച്ചാജിയിലെ ദേവൂട്ടി എന്ന പത്തുവയസ്സുകാരി. ഒരുപക്ഷേ ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ ഈ പ്രായത്തിലുള്ള കുട്ടികൾ ചെയ്യുന്നത് അപൂർവ്വങ്ങളിൽ അപൂർവമായിരിക്കുമെന്ന് സിനിമ ഒരുക്കിയവർ പറയുന്നു. അത്രയ്ക്ക് ബോൾഡായ ക്യാരക്ടറിലൂടെയാണ് കൃഷ്ണശ്രീ ചെയ്തിരിക്കുന്ന കഥാപാത്രം കടന്ന് പോകുന്നത്. മായാ ശിവ സംവിധാനം ചെയ്ത ഥൻ,ശ്രീവല്ലഭൻ ബാലകൃഷ്ണൻ സംവിധാനം ചെയ്ത പച്ച എന്നീ ചിത്രങ്ങളിലൂടെയാണ് കൃഷ്ണശ്രീ അഭിനയ രംഗത്തേക്ക് വന്നതെങ്കിലും ചാച്ചാജിയിലെ ദേവൂട്ടിയിലാണ് കൃഷ്ണശ്രീക്കും മാതാപിതാക്കൾക്കും ഏറെ പ്രതീക്ഷ.ദേശീയ അവാർഡ് ജേതാവ് സുരഭിലക്ഷ്മിയുടെ മകളായിട്ടാണ് കൃഷ്ണശ്രീ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും.

ചെറുപ്രായത്തിലുള്ള മകളുടെ നന്മനിറഞ്ഞ ഉദ്ദേശങ്ങൾ നെഞ്ചോട് ചേർത്ത് അവർക്കൊപ്പം നിൽക്കുന്ന ശക്തമായ കഥാപാത്രമാണ് സുരഭിലക്ഷ്മിയുടെ ശ്രീദേവി ഡിസംബർ അവസാനം സെൻസറിങ്ങ് നടക്കുന്ന ചാച്ചാജി ജനുവരിയിൽ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നതും. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന ദുരവസ്ഥകൾ ഒരു ചോദ്യചിഹ്നമായി തന്നെ തുടരുകയാണ്. ധാരാളം സിനിമകളിൽ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒരു നന്മനിറഞ്ഞ ചിത്രം കൂടിയാണ് ചാച്ചാജി. ഒരു നാടിനെയും അവിടുത്തെ നാട്ടുകാരേയും നെഞ്ചോട് ചേർത്തു വച്ച മനുഷ്യസ്നേഹിയായ ഒരു സാധാരണ മനുഷ്യന്റെ കഥയാണ് "ചാച്ചാജി". ചാച്ചാജിയുടെ ജീവിതരീതികളെ പിന്തുടർന്നു ജീവിക്കുന്ന ദേവൂട്ടി എന്ന ശക്തമായ കഥാപാത്രം ഇന്നത്തെ പെൺകുട്ടികൾക്കൊരു മുതൽക്കൂട്ടായിരിക്കും.

സഹജീവികളോടുള്ള കരുണയും സ്നേഹവും നന്മയും ആണ് ഈ സിനിമയുടെ ഉദ്ദേശം. ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ആഗ്രഹിക്കും ദേവൂട്ടിയെ പോലെ ഒരു മകളെയോ, ഒരു അനിയത്തിക്കുട്ടിയോ, അല്ലെങ്കിൽ ഒരു നാട്ടുകാരിയോ ഞങ്ങൾക്കുണ്ടായിരുന്നെങ്കിലെന്ന്.എല്ലാംകൊണ്ടും സംതൃപ്തി തരുന്ന ഈ ചിത്രം രസകരവും ത്രില്ലിംഗ് നിറഞ്ഞതുമായ രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നതും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ബി. ചിത്തരഞ്ജൻ ഛായാഗ്രഹണം. പ്രതീഷ് നെന്മാറ, എഡിറ്റിങ് രതീഷ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ. ജയശീലൻ സദാനന്ദൻ, പശ്ചാത്തല സംഗീതം. റോണി റാഫേൽ, വസ്ത്രാലങ്കാരം . ശ്രീജിത്ത്‌ കുമാരപുരം, ആർട്ട്. ഋഷി. എം, ചമയം. ബൈജു ബാലരാമപുരം, സ്റ്റിൽസ്. അജേഷ് ആവണി, കളറിസ്റ്റ്. മുത്തുരാജ്, ഡി. റ്റി. എസ്. മിക്സിങ്. അനൂപ് തിലക്, ഇഫക്ട്സ്. രാജ് മാർത്താണ്ഡം ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്. സുനിൽ നന്നമ്പ്ര, ഷാൻ അബ്ദുൽ വഹാബ്, അസ്സോസിയേറ്റ് ഡയറക്ടർ. ഷാജഹാൻ തറവാട്ടിൽ, അസിസ്റ്റന്റ് ഡയറക്ടർ. സ്നിഗ്ദിൻ സൈമൺ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ദീപു തിരുവല്ലം, ഫിനാൻസ് കൺട്രോളർ. മണികണ്ഠൻ വട്ടിയൂർക്കാവ് പോസ്റ്റർ ഡിസൈൻ. പ്രമേഷ് പ്രഭാകർ, പി. ആർ. ഒ അജയ് തുണ്ടത്തിൽ ഹൈഹോപ്സ് ഫിലിം ഫാക്ടറി ചാച്ചാജി തിയേറ്ററുകളിലെത്തിക്കുന്നു.