തൊടുപുഴ : പൗരത്വ ഭേദഗതി ബില്ലിനും ദേശിയ പൗരത്വ രജിസ്റ്ററിനും ഡെൽഹിയിലടക്കം വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പൊലീസ് വേട്ടയിലും പ്രതിഷേധിച്ച് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരരാവ് സംഘടിപ്പിച്ചു. ഗാന്ധി സ്‌ക്വയറിൽ തിങ്കളാഴ്ച വൈകിട്ട് 6ന് തുടങ്ങിയ സമരരാവ് ചൊവ്വാഴ്ച രാവിലെയാണ് ണ് അവസാനിച്ചത്. രാത്രിയെ പകലാക്കി മാറ്റിക്കൊണ്ട് നടത്തിയ സമരരാവിലേക്ക് സമൂഹത്തിന്റെ നാനതുറകളിലുള്ളവർ പിന്തുണയുമായി എത്തി. ദേശഭക്തിഗാനങ്ങളും നാടൻ പാട്ടുകളും വർഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി നേരം പുലരുവോളം ഗാഡി പ്രതിമക്ക് മുന്നിൽ ഐക്യദ്ധാർഡ്യ സമരം തുടർന്നു.സമരത്തിന് തുടക്കം കുറിച്ചു കൊണ്ട് തീ പന്തങ്ങൾ തെളിയിച്ചു ആഴി കൂട്ടിയും പ്രതിഷേധ ജ്വാല സമരാവസാനം വരെ അണയാതെ കത്തി ജ്വലിച്ചു. പൗരത്വ ബില്ലിന്റെ കോപ്പികൾ കത്തിച്ച സമരക്കാർ ദേശസ്‌നേഹ പ്രതിജ്ഞ എടുത്തു. സമരരാവ് മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു. സമരരാവിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് നേതൃത്വം നൽകി.
രാത്രി പന്ത്രണ്ട് മണിയോടെ ഇടുക്കി എം.പി ഡീൻ കൂര്യാക്കോസ് സമരവേദിയിൽ എത്തി.
സമരരാവിൽ ഡി.സി.സി നേതാക്കളായ ജാഫർഖാൻ മുഹമ്മദ്, ജിയോ മാത്യു, ഏ.എം ദേവസ്യാ, ടി.ജെ പീറ്റർ, എൻ.ഐ ബെന്നി, ചാർലി ആന്റെണി ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്,തുടങ്ങിയവർ പങ്കാളികളായി.