കട്ടപ്പന: പി.എസ്.സി വഴിയുള്ള സേവനങ്ങൾ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുന്നതിനായി പി.എസ്.സി ഫെസിലിറ്റേഷൻ സെന്റർ ഇന്നുമുതൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തനമാരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. വൺ ടൈം രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് അപ്‌ലോഡിംഗ്, റാങ്ക് പട്ടിക പരിശോധന, ഹാൾ ടിക്കറ്റ് ഡൗൺലോഡിംഗ് തുടങ്ങിയ സേവനങ്ങൾ കേന്ദ്രത്തിൽ ലഭിക്കും.