ഇടുക്കി : ജ്യോതി ശാസ്ത്രത്തിലെ അപൂർവ്വ പ്രതിഭാസമായ വലയ സൂര്യഗ്രഹണം വീക്ഷിക്കുവാനുള്ള ലഘുമാർഗ്ഗങ്ങൾ തയ്യാറാക്കുന്നതിനും ശാസ്ത്രീയ കാഴ്ചപ്പാടുകൾ അറിയുന്നതിനും ഇടുക്കി സമഗ്ര ശിക്ഷ ഇന്ന് രാവിലെ 10ന് കട്ടപ്പന ബി.ആർ.സിയിൽ സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിന് അദ്ധ്യാപകനും അമേച്വർ വാന നിരീക്ഷകനുമായ ഷമീർ സി.എ നേതൃത്വം നൽകും. അദ്ധ്യാപകർക്കും ജ്യോതി ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്കും സെമിനാറിലും അനുബന്ധ പ്രവർത്തനങ്ങളിലും പങ്കെടുക്കാം. വിവരങ്ങൾക്ക് 8547370523