ചെറുതോണി: എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ 'കനൽ 'കലാവേദിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3ന് ഇടുക്കി പാർക്കിൽ പ്രതിഭാസംഗമവും സെമിനാറും നടത്തുന്നു. കെഎസ്‌കെറ്റിയു സംസ്ഥാന എക്സിക്യൂട്ടീവംഗം പി എൻ വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ഭരണഘടന, ഭരണകൂടം, നീതിപീഠം എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.
പ്രതിഭാസംഗമത്തിൽ സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാതല ചെസ് കാരംസ് മത്സരങ്ങൾ, ജില്ലാ, സംസ്ഥാന തല കായിക മത്സരങ്ങൾ, ജില്ലാ, സംസ്ഥാനതല കലാ മത്സരങ്ങൾ, സംസ്ഥാന നാടക മത്സരം എന്നിവയിൽ വിജയം കരസ്ഥമാക്കിയ കായിക താരങ്ങൾ, കലാകാരൻമാർ എന്നിവരെ ആദരിക്കുന്നു. സെമിനാറിലും പ്രതിഭാ സംഗമത്തിലും മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, കനൽ കലാവേദി കൺവീനർ ജോബി ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു.