acsidant

മുട്ടം: പ്രഷർ കുറഞ്ഞതിനെ തുടർന്ന് സ്‌കൂട്ടർ യാത്രക്കാരൻ സ്‌കൂട്ടറുമായി പെരുമറ്റം കനാലിന് സമീപത്ത് ഓടയിൽ വീണു. ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം സംഭവിച്ചത്. അരിക്കുഴ പറക്കുന്നേൽ സുകുമാരനാണ് അപകടത്തിൽപെട്ടത്. സുകുമാരൻ വീട്ടിൽ നിന്ന് മുട്ടം റൂട്ടിൽ സ്‌കൂട്ടർ ഓടിച്ച് വരവേ പെട്ടന്ന് പ്രഷർ താന്ന് പോവുകയായിരുന്നു.വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മുട്ടം പൊലീസ് സ്റ്റേഷനിലെ എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഓടയിൽ വീണ് കിടന്നിരുന്ന സുകുമാരനെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുകുമാരന്റെ കാലിന് സാരമായ പരിക്ക് പറ്റിയിരുന്നു.