കട്ടപ്പന : സ്വരാജ് സയൺ പബ്ളിക് സ്കൂളിൽ ഇരുപതാം ജന്മവാർഷികത്തോടനുബന്ധിച്ച് സയൺ നഗറിലെ മെഗാ ഡിജിറ്റൽ സ്റ്റേജിൽ ആയിരത്തിലേറെ കലാപ്രതിഭകൾ ഒന്നിച്ച് അണിചേർന്ന് സ്‌കോളാ ഫെസ്റ്റ് ന് വൈകിട്ട് ഇന്ന് വൈകുന്നേരം 3 ന് നടക്കും. ഇടുക്കിയുടെ വ്യത്യസ്ഥങ്ങളായ സന്ദർശന കേന്ദ്രങ്ങളുടെ മുഖഭാവങ്ങൾ,​ ചരിത്രം,​ പ്രശ്നങ്ങൾ,​ സ്വപ്നങ്ങൾ,​ സയണിന്റെ കലോത്സവവും ഇടുക്കിയുടെ ഗ്രോമോത്സവവുമായി കൊണ്ടാടുന്നു. ഈ ഗ്രാമോത്സവത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സ്കൂൾ മാനേജർ ഫാ.ഡോ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ,​ പ്രിൻസിപ്പൽ ഫാ. ജിനോ കൊല്ലംപറമ്പിൽ,​ ഫാ. ജെയിംസ് കരിമാങ്കൽ,​ ഫാ. തോമസ് പുല്ലാട്ട് എന്നിവർ അറിയിച്ചു.