pks-dharna

തൊടുപുഴ: ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യാപക- അനദ്ധ്യാപക നിയമനങ്ങളിൽ എസ്‌.സി/ എസ്.ടി വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ മുനിസിപ്പൽ മൈതാനത്ത് ധർണ നടത്തി. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആർ. ശാലിനി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി. സരേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ജി. സത്യൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ആർ. സോദരൻ, ടി.കെ. സധേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് പി.എം. നാരായണൻ സ്വാഗതവും ഏരിയാ സെക്രട്ടറി ടി.കെ. സന്തോഷ് നന്ദിയും പറഞ്ഞു.