തൊടുപുഴ: കെ.എസ്.ടി.എ ജില്ലാ സമ്മേളനം 21, 22 തീയതികളിൽ തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾകലാം ഗവ. എച്ച്.എസ്.എസ് ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് രാവിലെ 10ന് എസ്.എഫ്‌.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ അദ്ധ്യക്ഷനാവും. വൈകിട്ട് നാലിന് സമ്മേളനനഗറിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം മുനിസിപ്പൽ മൈതാനിയിൽ സമാപിക്കും. അഞ്ചിന് ചേരുന്ന പൊതുസമ്മേളനം കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 11ന് വിദ്യാഭ്യാസ സെമിനാറിൽ സംസ്ഥാന സെക്രട്ടറി ബി. സുരേഷ് വിഷയം അവതരിപ്പിക്കും. 'മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം, ബദലാകുന്ന കേരളം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ.എം. ഷാജഹാൻ, ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ, ജില്ലാ സെക്രട്ടറി എം. രമേശ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ. ബിനുമോൻ, സ്വാഗതസംഘം കൺവീനർ ജോർജ് വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.