തൊടുപുഴ: നാഷണൽ സർവ്വീസ് സ്‌കീം സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വോളണ്ടിയേഴ്‌സിന്റെ സംഗമം 21ന് രാവിലെ 9 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. പി. ജെ ജോസഫ് എം. എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. ഒരു വട്ടം കൂടി എന്ന പ്രോഗ്രാമിലേയ്ക്ക് എല്ലാ എൻ. എസ്. എസ് വോളണ്ടിയേഴ്‌സിനേയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫിസേഴ്‌സായ ജിതിൻ ജോയി, ഡോ. നീരദ മരിയ കുര്യൻ എന്നിവർ അറിയിച്ചു.