കട്ടപ്പന: കട്ടപ്പന ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ സെമിനാറുകളും മത്സരങ്ങളും നടത്തും. ഇന്ന് രാവിലെ 10.30 ന് കാർഷിക സെമിനാർ, 21 ന് രാവിലെ 10.30 മുതൽ എട്ട് ബ്ലോക്കുകളിൽ നിന്നുള്ള മൂല്യവർദ്ധ്രത ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും, ഉച്ചകഴിഞ്ഞ് രണ്ടിന് കാർഷിക അവാർഡ് ദാനം. 22 ന് രാവിലെ 10.30ന് ആരോഗ്യസെമിനാറും മെഡിക്കൽ ക്യാമ്പും. 23 ന് രാവിലെ 10.30 ന് കാലികിടാരി പ്രദർശന മത്സരവും ക്ഷീരകർഷക സെമിനാറും നടക്കും. 24 ന് രാവിലെ 11 ന് ഫ്‌ളവർ അറേജ്‌മെന്റ് മത്സരം. 26 ന് രാവിലെ 10.30 ന് നടക്കുന്ന സ്ത്രീ സുരക്ഷ സെമിനാർ ഡോ. വി.ടി. ജലജകുമാരി നയിക്കും. 27 ന് രാവിലെ 10.30 ന് കരിയർ ഗൈഡൻസ് സെമിനാർ. 28 ന് രാവിലെ 10.30 ന് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സെമിനാർ. 29ന് രാവിലെ 10.30ന് എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം'. 30ന് രാവിലെ 10.30ന് ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം. 31ന് രാവിലെ 10.30ന് പി.എസ്.സി. മാതൃകാപരീക്ഷയും സൗജന്യ പരിശീലന ക്ലാസും പഠനോപകരണ വിതരണവും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള അദ്ധ്യാപകർ ക്ലാസെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 9744632366.