വെള്ളത്തൂവൽ: ഹൈറേഞ്ചിലെ ആദ്യകാല ഹൈസ്‌കൂളായ വെള്ളത്തൂവൽ ഹൈസ്‌കൂളിനെ മികവുറ്റ വിദ്യാലയമാക്കാൻ നാട്ടിലെ പൂർവ്വവിദ്യാർത്ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും ത്രിതല പഞ്ചായത്ത് അംഗങ്ങളും പി.ടി.എ ഭാരവാഹികളുംസംയുക്ത യോഗം ചേർന്നു. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടിആർ ബിജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ രാജൻ ഉദ്ഘാടനം ചെയ്തു ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഷിബി എ.സി, ഹെഡ് മാസ്റ്റർ ബാലൻ വി വടക്കേൽ എന്നിവർ മാർഗരേഖ അവതരിപ്പിച്ചു.