തൊടുപുഴ: പൗരത്വ ബില്ലിനെതിരെ ജീവനക്കാരുടെ പ്രതിഷേധ പ്രകടനം ജോയിന്റ് കൗൺസിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് ജോയിന്റ് കൗൺസിൽ ആഭിമുഖ്യത്തിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തും. തൊടുപുഴയിൽ പ്രകടന പരിപാടി ജോയിന്റ് കൗൺസിൽ സംസ്ഥന സെക്രട്ടേറിയറ്റംഗം സി.എ.അനിഷ് ഉദ്ഘാടനം ചെയ്യും, ഇടുക്കിയിൽ സംസ്ഥന കമ്മറ്റി അംഗം ഡി. ബിനിൽ, കട്ടപ്പനയിൽ ജില്ലാ വനിത കമ്മറ്റി സെക്രട്ടറി വി.ആർ. ബിനമോൾ, ദേവികുളത്ത് ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ, പിരുമേട്സംസ്ഥന കൗൺസിൽ അംഗം എസ്. അനിൽകുമാർ, നെടുംകണ്ടത്ത് പി.സി. ജയൻ, കുമളിയിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജമോൻ എന്നിവർ ഉദ്ഘാടനം ചെയ്യും.