തൊടുപുഴ : സംസ്ഥാന കാർഷിക മേള പൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ (ഹരിതചട്ടം) പാലിച്ചുകൊണ്ടായിരിക്കുമെന്ന് ഗാന്ധിജി സ്റ്റഡിസെന്റർ ചെയർമാൻ പി ജെ ജോസഫ് എം.എൽ.എ.പ്ലാസ്റ്റിക്ക് കാരിബാഗുകൾ,ഡിസ്‌പോസിബിൾ വസ്തുക്കൾ എന്നിവ ഒഴിവാക്കും.പാഴ്വസ്തുക്കൾ തരംതിരിച്ച് ശേഖരിക്കുന്നതിന് മേളാ നഗരിയിൽ ബോട്ടിൽ ബൂത്തുകൾ,ഡസ്റ്റ് ബിന്നുകൾ തുടങ്ങിയ സംവിധാനങ്ങളൊരുക്കും.മാലിന്യലഘൂകരണത്തിന്റെയും സുരക്ഷിതമായ സംസ്‌കരണത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും 2020 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പ്ലാസ്റ്റിക്ക് നരോധന ഉത്തരവിന്റെയും പശ്ചാത്തലത്തിലാണ് ആയിരക്കണക്കിനാളുകളെത്തുന്ന കാർഷികമേളാ നഗരിയിൽ ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നതെന്നും പി ജെ ജോസഫ് വ്യക്തമാക്കി.