march

തൊടുപുഴ:കർഷ കോൺഗ്രസ്സ് തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റബ്ബർ ബോർഡ് ഓഫീസ് മാർച്ചും ധർണ്ണയും ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.. നിയോജകമണ്ഡലം പ്രസിഡന്റ് ടോമി പാലയ്ക്കൻ അദ്ധ്യക്ഷ വഹിച്ചു. റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകൻ, ആന്റണി കുഴിക്കാട്ട്, ടി.ജെ. പീറ്റർ, എൻ.ഐ. ബെന്നി, ചന്ദ്രശേഖരപിള്ള, ജിയോ മാത്യു, ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
മാർച്ചിന് ബിജോയി ജോൺ, റോബിൻ മൈലാടി, ജയിസൺ നടുവിലേകിഴക്കേൽ, ഹെൻട്രി ജോർജ്ജ്, മിനി സന്തോഷ്, വി.പി. വർക്കി, ജിസൺ അഗസ്റ്റിൻ, ഇമ്മാനുവൽ പൊടിമറ്റം, റെജി കുര്യൻ, ജോയി തട്ടാംകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.