കാഞ്ഞാർ: കുടയത്തൂർ മുസ്ലിം പള്ളി ജങ്ഷന് സമീപം റോഡരികിൽ വാഹനങ്ങൾക്ക് കെണിയൊരുക്കി വലിയ കുഴി. വാട്ടർ അതോറിറ്റി ജലവിതരണ പൈപ്പിലെ തകരാർ പരിഹരിക്കുന്നതിനായി എടുത്ത കുഴിയാണ് വേണ്ട വിധം മൂടാതിരുന്നത്. ഇത് വഴി വാഹനം ഓടിച്ച് വരുന്ന ഡ്രൈവർമാർക്ക് ഈ കുഴി ശ്രദ്ധിയിൽ പെടില്ല. നിരവധി വാഹനങ്ങളാണ് ഇതിൽ വീണ് അപകടത്തിൽപ്പെടുന്നത് . കഴിയുടെ അപകട സാധ്യത മുന്നിൽ കണ്ട് സമീപവാസികൾ കമ്പ് കുത്തി നിർത്തി അതിൻമേൽ തുണി വെച്ചിട്ടുണ്ട്.ഏറെ അപകട സാധ്യതയുള്ള കുഴി ഉടൻ നികത്തണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.