ഇടുക്കി : ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) ഇടുക്കിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൗൺസിലർ തസ്തികയിലേക്ക് കരാർ വ്യവസ്തയിൽ നിയമനം നടത്തുന്നു. യോഗ്യത എം.എസ്.ഡബ്ല്യൂ( മെഡിക്കൽ/ സൈക്ക്യാട്രി)/എം.എ/ എം.എസ്.സി (സൈക്കോളജി), പ്രവൃത്തി പരിചയം അഭികാമ്യം. . പ്രായപരിധി 2019 ഡിസംബർ ഒന്നിന് 40 കവിയരുത്. യോഗ്യരായവർ ആരോഗ്യകേരളം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രജിസ്‌ട്രേഷൻ എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 27 രാവിലെ 11ന് മുമ്പായി കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എൻ.എച്ച്.എം (ആരോഗ്യകേരളം) ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തിൽ നേരിട്ടോ രജിസ്റ്റേഡ്/ സ്പീഡ് പോസ്റ്റ് വഴിയോ സമർപ്പിക്കണം.