kgoa

തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.കെ. പുരുഷോത്തമൻ അനുസ്മരണസമ്മേളനവും സർവീസിൽ നിന്ന് വിരമിച്ച ജില്ലാ കമ്മിറ്റിയംഗങ്ങൾക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. അനുസ്മരണസമ്മേളനം കെ.എസ്‌.കെ.ടി.യു സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. കെ.ജിഒ.എ ജില്ലാ പ്രസിഡന്റ് കെ.ബി. പ്യാരിലാൽ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. പീതാംബരൻ, പി.എസ്. ഭാനുകുമാർ, ഷൈലാ ഗോപാൽ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കെ. പീതാംബരൻ മറുപടി പറഞ്ഞു. 'സാമ്പത്തികമാന്ദ്യവും തൊഴിൽമേഖലയും' എന്ന വിഷയത്തിൽ ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബി. വേണുഗോപാൽ പ്രഭാഷണം നടത്തി. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ടി. ബിന്ദു, മുൻ ജില്ലാ സെക്രട്ടറി പി.എം. നാരായണൻ, എഫ്.എസ്.ഇ.ടി.ഒ നേതാക്കളായ എസ്. സുനിൽകുമാർ, എ.എം. ഷാജഹാൻ, എം.ആർ. രജനി, സി.ബി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജയൻ പി. വിജയൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജു മാണി നന്ദിയും പറഞ്ഞു.