farming

രാജാക്കാട്: സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലെ പച്ചക്കറി ഉദ്യാനത്തിനുള്ള കൃഷി വകുപ്പിന്റെ സംസ്ഥാന പുരസ്‌കാരം നേടിയ രാജകുമാരി ഹോളി ക്വീൻസ് സ്‌കൂളിൽ പച്ചക്കറി കൃഷികളുടെ വിളവെടുപ്പുംക്രിസ്തുമസ് ആഘോഷവും നടന്നു. സ്‌കൂൾ മാനേജരും ഇടുക്കി രൂപതാ വികാരി
ജനറാളുമായ മോൺ. അബ്രാഹം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. വിദേശ സ്വദേശ ഇനം പച്ചക്കറികളടക്കം എഴുപതിൽപരം പച്ചക്കറികളാണ് സ്‌കൂൾ വളപ്പിൽ വളരുന്നത്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി.എയുടെയും
സഹകരണത്തോടെയാണ് കുട്ടികളിൽ പഠനത്തോടൊപ്പം കാർഷിക മേഖലയിലെ അറിവും ഉന്നതിയും ലക്ഷ്യമിട്ട് പച്ചക്കറി ഉദ്യാനം ആരംഭിച്ചത്. പയർ, ബജി മുളക്, കാബേജ് തുടങ്ങിയവയുടെ വിളവെടുപ്പാണ് നടന്നത്. ഒപ്പം ക്രിസ്തുമസ് ട്രീ ഉദ്ഘാടനവും നടന്നു. ഫാ. ജെയിംസ് പാറക്കടവിൽ, ഫാ. ജോസഫ്‌ ഐക്കരപറമ്പിൽ, സിസ്റ്റർ ജെസി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.