നെടുങ്കണ്ടം: ഗവ. സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു. സംസ്ഥാനത്ത് ഇത്തവണ 41 സ്‌കൂളുകളിലാണ് പുതിയതായി എസ്.പി.സി യൂണിറ്റ് അനുവദിച്ചിരിക്കുന്നത്.അടുത്ത അദ്ധ്യയന വർഷം മുതൽ സ്‌കൂളിൽ എസ്.പി.സി പ്രവർത്തനം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ എട്ടാം തരത്തിൽ പഠിയ്ക്കുന്ന 44 കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഉടുമ്പൻചോല താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് പ്രവർത്തിയ്ക്കുന്ന സർക്കാർ സ്‌കൂളിൽ എസ്.പി.സി യൂണിറ്റ് ആരംഭിയ്ക്കണമെന്ന് പി.ടി.എ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു. നിലവിൽ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ സ്‌കൂളിൽ പ്രവർത്തിയ്ക്കുന്നുണ്ട്.