തൊടുപുഴ: കാർ പോർച്ചിൽ നിറുത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. തൊടുപുഴ
ശാസ്താംകുന്നേൽ വടക്കംമുറി അഡ്വ. ജോസ് ജോർജിന്റെ കാറാണ് കത്തിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കാറിന്റെ എൻജിൻ ഭാഗത്ത് തീ പടർന്ന് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാനിടയാക്കിയതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. എ.എസ്.ടി.ഒ ബെൽജി വർഗീസ്, ഫയർമാന്മാരായ സജീവ്, മനു ആന്റണി, നൗഷാദ്, ഡ്രൈവർമാരായ എം.എച്ച്. കബീർ, ജിജോ ഫിലിപ്പ് എന്നിവർ ചേർന്നാണ് തീയണച്ചത്.