കട്ടപ്പന: ഹൈറേഞ്ചിൽ ആഘോഷത്തിന്റെ പൂരത്തിനു തിരികൊളുത്തി കട്ടപ്പന ഫെസ്റ്റിനു വർണാഭമായ തുടക്കം. വൈകിട്ട് നഗരത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ സ്ത്രീകളും കുടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് ഫെസ്റ്റ് നഗരിയിൽ നടന്ന സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ ജോണി ആന്റണി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ തോമസ് മൈക്കിൾ, സിബി പാറപ്പായി, ബെന്നി കല്ലൂപ്പുരയിടം, ബെന്നി കുര്യൻ, മനോജ് മുരളി, ടിജി എം.രാജു, ലീലാമ്മ ഗോപിനാഥ്, എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ആർ. സജി, എം.ജെ. ജേക്കബ്, ജോസ് പാലത്തിനാൽ, ജെ. ജയകുമാർ, കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിനുശേഷം കലാഭവൻ ജിന്റോയുടെ നേതൃത്വത്തിൽ മെഗാഷോ അരങ്ങേറി. ഇന്നുരാവിലെ 11 മുതൽ പ്രദർശന പരിപാടി ആരംഭിക്കും.