മുട്ടം: പഞ്ചായത്തിന്റെ പരിധിയിലുള്ള ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ എസ് ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുട്ടം പഞ്ചായത്തിന്റെ എസ് ടി പദ്ധതി വിഹിതത്തിൽ നിന്ന് 39 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. വൈസ് പ്രസിഡന്റ് ഷീല സന്തോഷ് അദ്ധ്യക്ഷ വഹിച്ച യോഗം പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി കെ മോഹനൻ, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്‌സൺ ഷൈജ ജോമോൻ, ബീന ജോർജ്, ഊരുകൂട്ട മൂപ്പൻ കെ എസ് ജോർജ്, പഞ്ചായത്ത് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ഷിബു എന്നിവർ സംസാരിച്ചു.