നാരുപാറ: അന്നപൂർണേശ്വരി ഭദ്രകാളി ദേവി ഗുരുദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്നാരംഭിക്കും
തുടർച്ചയായി 13ാമത് വർഷമാണ് ക്ഷേത്രത്തിൽ സപ്താഹം നടക്കുന്നത് തോട്ടയ്ക്കാട് രാമചന്ദ്രൻ നയിക്കുന്ന സപ്താഹ യജ്ഞത്തിൽ ചെട്ടികളങ്ങര രഘുനാഥ്
വാരണം അശോക് ,കുറത്തിക്കാട് അനന്ദകൃഷ്ണ ഭാഗവതർ,ശശിധരൻ ആനന്ദപ്പള്ളിഎന്നിവർ യജ്ഞ പൗരാണികരാണ്.യജ്ഞ ഹോതാവ് ഓച്ചിറ പ്രമോദ് പോറ്റി
ക്ഷേത്രം ഉപദേഷ്ടാവ് ശിവഗിരി മഠത്തിലെ ബോധി തീർഥ സ്വാമികളാണ്.വൈകിട്ട് 7 മണിക്ക് എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെകട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തുന്നതോടെ ഭാഗവത സപ്താഹ യജ്ഞത്തിന് സമാരംഭമാകും.ക്ഷേത്രം തന്ത്രി കെ കെ കുമാരൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തും.ഇടുക്കി യൂണിയൻ പ്രസിഡന്റ് പി രാജൻ പ്രഭാഷണം നടത്തും.യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ പ്രസംഗിക്കും.
ഇന്നാരംഭിക്കുന്ന സപ്താഹയജ്ഞം 27 ന് സമാപിക്കുമെന്ന് ഭാരവാഹികളായ സുരേഷ് ചിങ്കല്ലേൽ അനീഷ് വി എസ്,വിമോദ് പാറക്കൽ,വിശ്വനാഥൻ ചാലിൽ,
ബിനീഷ് കോട്ടൂർ,ദീപക് ചാലിൽ,കൃഷ്ണൻകുട്ടി പന്തലാട്ടിൽ എന്നിവർ അറിയിച്ചു.