കുമളി: ചക്കുപള്ളത്തുനിന്ന് പുറപ്പെടുന്ന കിഴക്കൻമേഖല ശിവഗിരിതീർത്ഥാടന പദയാത്രയെ വരവേൽക്കാൻ എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ഒരുങ്ങി.യൂണിയൻ അതിർത്തിയിൽ തീർത്ഥാടനം കടന്നുപോകുന്ന എല്ലാ ശാഖകളിലും വിപുലമായ സ്വീകരണപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. 22ന് രാവിലെ 10.15 ന് അട്ടപ്പള്ളം, പത്തുമുറി ശാഖകളുടെ നേതൃത്വത്തിലും 11ന് കുമളി ഗണപതിഭദ്രകാളി ക്ഷേത്രത്തിലും 11.30ന് കുമളി ശാഖാങ്കണത്തിലും 12. 30ന് മുരിക്കടി, ആനവിലാസം, ഡൈമുക്ക് ശാഖകളുടെ നേതൃത്വത്തിൽ ചെളിമടയിലും പദയാത്രയെ വരവേൽക്കും.
1.30ന് സ്പ്രിംഗ്‌വാലിയിൽ ഉച്ചഭക്ഷണത്തിന് ശേഷം പ്രയാണം തുടരുന്ന യാത്രക്ക് വൈകിട്ട് 5ന് വാളാർഡിയിൽ ചെങ്കരശാഖയും, 5.45 ന് കക്കികവലയിൽ വള്ളക്കടവ്, കറുപ്പുപാലം ശാഖകളും, 6ന് പെരിയാർ ടൗൺ ശാഖയും 6.45ന് വണ്ടിപ്പെരിയാർ ശാഖയും വരവേൽപ്പ് നൽകും. തുടർന്ന് തീർത്ഥാടന വിളംബര സമ്മേളനത്തോടെ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. 23ന് വൈകിട്ട് പദയാത്ര പീരുമേട്ടിൽ സമാപിക്കുമ്പോൾ ശ്രീനാരായണഗുരുദേവന്റെ ഹൈറേഞ്ച് യാത്രശതാബ്ദി സമ്മേളനവും നടക്കും. സ്വീകരണപരിപാടികൾക്ക് പീരുമേട് യൂണിയൻ ഭാരവാഹികളായ സി.എ. ഗോപിവൈദ്യർ ചെമ്പൻകുളം, പി.ബി. ബിനു, പി.കെ. രാജൻ, എൻ.ജി. സലികുമാർ എന്നിവർ നേതൃത്വം നൽകും.