കട്ടപ്പന: ഡൽഹിയിൽ ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നഗരത്തിൽ പ്രകടനം നടത്തി. ഇടുക്കിക്കവലയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. നേതാക്കളായ വി.ആർ. സജി, എൻ. ശിവരാജൻ, വി.ആർ. ശശി, വി.എസ്. അഭിലാഷ്, ടി.ആർ. ശശിധരൻ, സാലി ജോളി, പൊന്നമ്മ സുഗതൻ എന്നിവർ നേതൃത്വം നൽകി.