തൊടുപുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രകടനം നടത്തിയ ഇടതുപക്ഷ നേതാക്കളായ ഡി. രാജ, സീതാറാം യെച്ചൂരി എന്നിവരെ അറസ്റ്റ് ചെയ്ത കേന്ദ്ര
സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്- എ.ഐ.എസ്.എഫ് നേതൃത്വത്തിൽ തൊടുപുഴ വെങ്ങല്ലൂരിൽ പ്രതിഷേധ പ്രകടനവും കോലം
കത്തിക്കലും നടന്നു. പ്രകടനത്തിന് ശേഷം വെങ്ങല്ലൂർ ജംഗ്ഷനിൽ നടന്നപ്രതിഷേധയോഗം സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി ഉദ്ഘാടനം ചെയ്തു.
എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ അശോകൻ, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം കെ.കെ. നിഷാദ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഇ.എസ്. അലീൽ, ബാദുഷ നാസർ, അജിൻ ജോയി, സിനാജ്, റിയാസ്, നിഖിൽ, ആഷിക് സലിൽ, സജിൽ, സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി.