nedumkandam

നെടുങ്കണ്ടം : പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആറാമത് പിറന്നാൾ യൂണിയൻ ആഡിറ്റോറിയത്തിൽ ആഘോഷിച്ചു. കഴിഞ്ഞ അഞ്ച് വർഷക്കാലമായി വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമാകുന്നതിനും, സമുദായ അംഗങ്ങളുടെ സാമ്പത്തിക-സാമൂഹികമായ ഉന്നമനത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്നതിനും യൂണിയന് കഴിഞ്ഞിട്ടുണ്ടെന്ന് ആഘോഷം ഉത്ഘാടനം ചെയ്തുകൊണ്ട് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അറിയിച്ചു. പ്രളയാനന്തര പുനരധിവാസത്തിലും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും, കുട്ടികളുടെ കലാ-കായിക പ്രവർത്തനങ്ങളിൽ യൂണിയന് കഴിഞ്ഞ മൂന്ന് വർഷക്കാലമായി യൂണിയനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിനും. വളരെ കുറഞ്ഞ കാലംകൊണ്ട് യൂണിയന് ഒരു ആസ്ഥാനമന്ദിരം എന്ന സ്വപ്നം ഏതാനും ദിവസങ്ങൾക്കുള്ളിൽ സാക്ഷാത്കരിക്കുന്നതിന് മുഴുവൻ കുടുംബാംഗങ്ങളുടെയും സഹായസഹകരണങ്ങളുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ഡയറക്ടർബോർ മെമ്പർ കെ.എൻ. തങ്കപ്പൻ, യൂണിയൻ കമ്മറ്റി അംഗങ്ങളായ സുരേഷ് ചിന്നാർ, ജയൻ കല്ലാർ, പി. മധു, പഞ്ചായത്ത് കമ്മറ്റി അംഗളായ സി.എം. ബാബു, സജി ചാലിൽ ശാഖായോഗങ്ങളിലെ ഭരണസമിതി അംഗങ്ങൾ, പോഷക സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.