തൊടുപുഴ: കരിനിയമമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും മംഗ്ലൂരുവിൽ സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാദ്ധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനവും യോഗവും നടത്തി. രാവിലെ 11ന് പ്രസ്‌ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പ്രസ് ക്ലബ്ബിന് മുന്നിൽ സമാപിച്ചു. തുടന്ന് നടന്ന സമാപന യോഗത്തിൽ പ്രസ് ക്ലബ് ട്രഷറർ സമീർ. സി, വൈസ് പ്രസിഡന്റ് ജെയിസ് വാട്ടപ്പള്ളി, ഹാരിസ് മുഹമ്മദ്, അഷ്‌റഫ് വട്ടപ്പാറ, എയ്ഞ്ചൽ എം. ബേബി, നവീൻ വർഗീസ് എന്നിവർ സംസാരിച്ചു.