christmas
മറയൂർ പോലീസ് സ്റ്റേഷൻ ദീപപ്രഭയിൽ.

മറയൂർ: ജനമൈത്രിയുടെ മതമൈത്രി വിളിച്ചോതി കൊണ്ട് മറയൂർപൊലീസ് സ്റ്റേഷൻ ദീപാലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞു. ക്രിസ്മസ്, പുതുവൽസ, മണ്ഡലകാല ആഘോഷങ്ങളുടെ ഭാഗമായി തുടർച്ചയായി രണ്ടാം വർഷമാണ് സ്റ്റേഷൻ മികച്ച രീതിയിൽ അലങ്കരിച്ചിരിക്കുന്നത്. സ്റ്റേഷനിലെ 32 ജീവനക്കാരുടെ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്കി വരുന്നത്. ക്രിസ്മസ്, പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി മറയൂർ,കാന്തല്ലൂർ മേഖലകളിലെ റിസോർട്ടുകളും മറ്റു സ്ഥാപനങ്ങളും അലങ്കരിച്ചിട്ടുണ്ടെങ്കിലും പൊലീസ് സ്റ്റേഷനിലെ അലങ്കാരം വേറിട്ട കാഴ്ച തന്നെയാണ്. ആഘോഷത്തിന്റെ ഭാഗമായി സ്റ്റേഷൻ പരിസരം മുഴുവൻ വൃത്തിയാക്കി പൂന്തോട്ടം, മീൻകുളം, താമരക്കുളം, വിവിധയിനം പച്ചക്കറി കൃഷി, കപ്പ കൃഷി എന്നിവയും ചെയ്തു കഴിഞ്ഞു.മറയൂർ ഐ.പി. വി.ആർ.ജഗദീശ്, എസ്.ഐ. ജി.അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.