ഇടുക്കി : ജില്ലയിൽ ജില്ലാകലക്ടർ ചെയർമാനായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായും എട്ടംഗ പ്രവാസി പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.. ജില്ലയിലെ പ്രവാസികളായ ആളുകൾക്ക് അവരുടെ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് നേരിട്ടോ തപാൽ മുഖേനയോ ഇ മെയിൽ മുഖേനയോ നൽകാം. പരാതികൾ നൽകേണ്ട വിലാസം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, മൗണ്ട് സിനായി റോഡ്, തൊടുപുഴ 685584.