മറയൂർ: അഞ്ചുനാട് ശാലോം ക്രിസ്ത്യൻ അസോസിയേഷന്റെ. ക്രിസ്തുമസ് പുതുവൽസര സംഗമം 22 ന് സഹായഗിരി സെന്റ്‌മേരിസ് ചർച്ച് അങ്കണത്തിൽ നടത്തുന്നു. തലയാർ മുതൽ കാന്തല്ലൂർ വരെയുള്ള കാത്തോലിക്ക, യാക്കോബായ, സി. എസ്.ഐ ക്രിസ്തീയദേവാലയങ്ങളുടെ കൂട്ടായ്മയായ ശാലോം ക്രിസ്ത്യൻ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവൽസര സംഗമം ഫാ.ജോസ് മാനുവൽ കൈതക്കുഴിയുടെ അദ്ധ്യക്ഷതയിൽ ഫാ.തോമസ് മഠത്തിനാൽ ഉദ്ഘാടനം ചെയ്യും.