ചെറുതോണി: എസ് എൻ ഡി പി യോഗം2289 കീരിത്തോട് ശാഖയുടെ വിശേഷാൽ പൊതുയോഗം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടക്കും.ശാഖാ യോഗം പ്രസിഡന്റ് ടി .എം.ശശിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയക്കകത്ത് ഉദ്ഘാടനം ചെയ്യും യൂണിയൻ കൗൺസിലർ മനേഷ് കുട്ടിക്കയത്ത് ,മിനിസജി
റജി കളരിക്കൽ ,സജി വട്ടമല ,ജ്യോതിഷ് കുടിക്കയത്ത്,സനീഷ് നാലു തൊട്ടി ,ബീന പുഷ്പൻ,എന്നിവർ പ്രസംഗിക്കും
ശിവപാർവ്വതി ക്ഷേത്ര നിർമ്മാണത്തെക്കുറിച്ചും മഹാശിവരാത്രി ആഘോഷങ്ങളെക്കുറിച്ചും ആലോചിക്കുന്ന പൊതുയോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെ്െടുക്കണമെന്ന് ശാഖാ സെക്രട്ടറി വിജയൻ കല്ലുതുണ്ടിയിൽ അറിയിച്ചു